#CPIM | കോഴിക്കോട് നടുവണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു

#CPIM | കോഴിക്കോട് നടുവണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു
Dec 17, 2024 11:22 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് നടുവണ്ണൂരിൽ സിപിഎം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമർശമടക്കം സിപിഎമ്മിന്‍റെ ന്യൂന പക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി.

സിപിഎമ്മിൽ നിന്നും രാജിവെച്ച അക്ബറലിയെ ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

പദവികൾ മോഹിച്ചല്ല കോൺഗ്രസിൽ ചേർന്നതെന്നും, മെക് സെവൻ വിവാദത്തിലൂടെ പി മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അകബറലി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കുടുതൽ കോൺഗ്രസിലേക്ക് എത്തുമെന്നാണ് കോഴിക്കോട് ഡിസിസി നേതാക്കൾ അവകാശപ്പെടുന്നത്.

മെക് 7 വ്യായാമ കൂട്ടായ്മയിൽ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ആരോപണം വലിയ വിവാദമായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം ബിജെപിയും സമസ്തയിലെ ഒരു വിഭാഗവും വിവിധ മതസംഘടനകളും ഏറ്റെടുത്തതോടെ വലിയ വിവാദമായി.

ഇതിന് പിന്നാലെ വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനൻ പിൻവലിച്ചു.

അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു മോഹനന്‍റെ വിശദീകരണം.

#CPIMbranchsecretary #Kozhikode #Naduvannur #left #party #joined #Congress

Next TV

Related Stories
#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

Dec 25, 2024 07:23 AM

#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ്...

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

Dec 25, 2024 06:59 AM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. വിനില്‍ പോള്‍, ഡോ. അഭിലാഷ്, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. നുഐമാന്‍ പ്രബന്ധങ്ങള്‍...

Read More >>
#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

Dec 25, 2024 06:54 AM

#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ...

Read More >>
#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

Dec 25, 2024 06:41 AM

#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് കയ്യോടെ പൊക്കി. ലഹരിമരുന്ന് ഒമാനില്‍ നിന്ന് എത്തിച്ചതാണെന്ന് ഷബീബ് പൊലീസിന് മൊഴി...

Read More >>
#Christmas | തിരുപ്പിറവിയുടെ ഓർമപുതുക്കി വിശ്വാസികൾ; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും

Dec 25, 2024 06:15 AM

#Christmas | തിരുപ്പിറവിയുടെ ഓർമപുതുക്കി വിശ്വാസികൾ; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം...

Read More >>
Top Stories